തൃശൂർ: കേരളത്തിലെ ടൂർണമെന്റ് സംഘാടകർ ഫുട്ബാൾ പരിശീലത്തിനും അണ്ടർ 15, 17, 19 ടൂർണമെന്റുകൾ കൂടി സംഘടിപ്പിച്ച് ഫുട്ബാളിന്റെ വളർച്ചയിൽ പങ്കാളിയാകണമെന്ന് ഓൾ കേരള സെവൻസ് ഫുട്ബാൾ ടൂർണമെന്റ് കമ്മിറ്റി അസോസിയേഷൻ 23-ാമത് സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. തൃശൂർ പി.ഡബ്യു.ഡി റസ്റ്റ് ഹൗസ് ഹാളിൽ മുൻ ഇന്റർനാഷണൽ ഫുട്ബാൾ താരം സി.വി. പാപ്പച്ചൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കെ.എം. ലെനിൻ അദ്ധ്യക്ഷത വഹിച്ചു. കേരളത്തിന് സന്തോഷ് ട്രോഫി ഫുട്ബാളിൽ കിരീടംനേടി തന്ന ക്യാപ്ടൻ ജിജോ ജോസഫിനെ ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു. സൂപ്പർ അഷ്‌റഫ് ബാവ, ഹബീബ് മാസ്റ്റർ, എളയടത്ത് അഷ്‌റഫ്, അഡ്വ. ഷെമീം പാക്‌സാൻ, റോയൽ മുസ്തഫ, യു.പി. പുരുഷോത്തമൻ, സലാഹുദ്ദീൻ മമ്പാട്, എസ്.എം. അൻവർ, ചേറുട്ടി മുഹമ്മദ്, കെ.ടി. ഹംസ, സലാഹുദ്ദീൻ മമ്പാട്, കെ.ടി. ഹംസ, വാഹിദ് കുപ്പൂത്ത് എന്നിവർ സംസാരിച്ചു.
സംസ്ഥാന പ്രസിഡന്റായി കെ.എം. ലെനിൻ, സെക്രട്ടറിയായി ഫാറൂഖ് പാച്ചീരി, ട്രഷററായി കെ.ടി. ഹംസയെയും വൈസ് പ്രസിഡന്റുമാരായി എളയടത്ത് അഷ്‌റഫ്, എം.എ. ലത്തീഫ് പള്ളിക്കര, തങ്ങൾസ് മുഹമ്മദ്, ഹമീദ് തലശ്ശേരി എന്നിവരെയും ജോയിന്റ് സെക്രട്ടറിമാരായി സലാഹുദ്ദീൻ മമ്പാട്, യു.പി. പുരുഷോത്തമൻ, കെ.ജി. ശശി, ചേറൂട്ടി മുഹമ്മദ്, എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് റാഷിദ്, സേതു, സിറാജ്, സുമേഷ്, അഡ്വ. ഷെമീം പാക്‌സ്വാൻ, റഷീദ്, റഷീദ്, നസീർ, ജോൺസൻ ജോർജ്, മധു എന്നിവരെയും തിരഞ്ഞെടുത്തു. 21 അംഗ സംസ്ഥാന എക്‌സിക്യൂട്ടിവിനെയും 78 അംഗ സംസ്ഥാന കമ്മിറ്റിയെയും 11 അംഗ ഭാരവാഹികളെയും തിരഞ്ഞെടുത്തു.