കൊടുങ്ങല്ലൂർ: റേഷൻ വ്യാപാരികളുടെ വേതനത്തിലും സെയിൽസ് മാൻ/സെയിൽസ് വുമൺ കൂലിയിലും വർദ്ധനവ് വേണമെന്നുള്ള ആവശ്യത്തെ സർക്കാർ അനുഭാവപൂർവം പരിഗണിക്കുമെന്ന് റവന്യൂ മന്ത്രി കെ. രാജൻ. സ്റ്റേറ്റ് റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ (കെ.എസ്.ആർ.ആർ.ഡി.എ) ജില്ലാ സമ്മേള്ളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് സി.സി. വിപിൻ ചന്ദ്രൻ അദ്ധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റ് ജി. കൃഷ്ണപ്രസാദ്, എം.എൽ.എമാരായ പി. ബാലചന്ദ്രൻ, വി.ആർ. സുനിൽകുമാർ, ഇ.ടി. ടൈസൻ മാസ്റ്റർ, അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി വി. അജിത് കുമാർ, എൻ. ഷജീർ, ടി. പ്രദീപ്കുമാർ, പ്രതീഷ് അപ്പു എന്നിവർ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി കെ.എ. വേണു സ്വാഗതവും പി.എ. ഷൗക്കത്തലി നന്ദിയും പറഞ്ഞു.