
തൃശൂർ: വടക്കുന്നാഥ ക്ഷേത്രത്തിൽ നടന്നുവന്നിരുന്ന കൂത്ത് ഉത്സവം സമാപിച്ചു. 50 വർഷത്തിലേറെയായി വടക്കുന്നാഥ ക്ഷേത്രത്തിൽ കൂത്ത്, കൂടിയാട്ടം തുടങ്ങി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന അമ്മന്നൂർ കുട്ടൻ ചാക്യാരെ കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് നന്ദകുമാർ പൊന്നാട അണിയിച്ചു. പി.ബാലചന്ദ്രൻ എം.എൽ.എ നിർവഹിച്ചു.
കൂത്ത്, കൂടിയാട്ടം തുടങ്ങിയ കലകൾ ഇപ്പോൾ ചില ക്ഷേത്രങ്ങളിൽ മാത്രമായി ഒതുങ്ങിപ്പോകുകയാണെന്നും ഇതിനെ ഉയർത്തിക്കൊണ്ടുവരാൻ എല്ലാവിധ സഹായങ്ങളും അദ്ദേഹം വാഗ്ദാനം ചെയ്തു. ഈ വർഷത്തെ കൂത്ത് ഉത്സവത്തിന് ധനസഹായം നൽകിയ സർവ മംഗള ട്രസ്റ്റ് ഭാരവാഹികൾക്ക് കൊച്ചിൻ ദേവസ്വം ബോർഡിന്റെ നന്ദി അറിയിച്ചു. അമ്മന്നൂർ കുട്ടൻ ചാക്യാർ, സമിതി സെക്രട്ടറി ഹരിഹരൻ ദേവസ്വം ബോർഡ് അസിസ്റ്റന്റ് കമ്മിഷണർ സ്വപ്ന, ദേവസ്വം മാനേജർ കൃഷ്ണകുമാർ, സമിതി പ്രസിഡന്റ് പങ്കജാക്ഷൻ, വൈസ് പ്രസിഡന്റ് അഭിലാഷ് എന്നിവർ പങ്കെടുത്തു.