pracharanay-jadhaകൊടുങ്ങല്ലൂർ ആനാപ്പുഴയിൽ നിന്നും ആരംഭിച്ച മത്സ്യത്തൊഴിലാളി പ്രചാരണ ജാഥ പി.പി. ചിത്തരജ്ഞൻ ഉദ്ഘാടനം ചെയ്യുന്നു.

കൊടുങ്ങല്ലൂർ: ഉൾനാടൻ മത്സ്യബന്ധന മേഖലയിലെ പ്രധാന തൊഴിലിടമായ വെമ്പനാട്ട് കായലിന് കുറുകെയുള്ള തണ്ണീർമുക്കം ബണ്ട് തുറന്നിടുക, കായലുകൾ സംരക്ഷിക്കുക, പോള, പായൽ എന്നിവ ഉത്ഭവസ്ഥലത്ത് വാരി വളമാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സംസ്ഥാന മത്സ്യത്തൊഴിലാളി ഫെഡറേഷൻ (സി.ഐ.ടി.യു) സംസ്ഥാന കമ്മറ്റി 15ന് തണ്ണീർമുക്കത്ത് സംഘടിപ്പിക്കുന്ന മത്സ്യത്തൊഴിലാളി കൂട്ടായ്മയുടെ പ്രചാരണത്തിനായുള്ള വാഹന ജാഥയ്ക്ക് ആനാപ്പുഴയിൽ തുടക്കമായി.

ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി കെ.കെ. രമേശൻ നയിക്കുന്ന ജാഥ ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി പി.പി. ചിത്തരജ്ഞൻ ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു കൊടുങ്ങല്ലൂർ ഏരിയാ സെക്രട്ടറി മുസ്ത്താക്ക് അലി അദ്ധ്യക്ഷനായി. സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് എസ്. ശർമ്മ, വൈസ് ക്യാപ്ടൻ നിർമ്മല സെൽവരാജ്, ജാഥാ മാനേജർ കെ.സി. രാജീവ്, പി.എസ്. ബാബു, പി.വി. വിനോദ് കുമാർ, ശ്രീവിദ്യ സുമോദ്, ഐ.കെ. വിഷ്ണുദാസ്, സെക്രട്ടറി പി.എ. രാമദാസ്, എ.എസ്. സിദ്ധാർത്ഥൻ, ഷീല രാജ്കമൽ, കെ.പി. ഷാജി എന്നിവർ സംസാരിച്ചു.