 
കൊടുങ്ങല്ലൂർ: ഭാരതത്തിലെ ഇതിഹാസം നൽകുന്ന പാഠമാണ് ധർമ്മം ആചരിക്കുകയെന്നതെന്ന് പ്രൊഫ.പി.എം.ഗോപിനാഥ് അഭിപ്രായപ്പെട്ടു. ക്ഷേത്രസംരക്ഷണ സമിതി കൊടുങ്ങല്ലൂർ താലൂക്ക് സമിതി തിരുവഞ്ചിക്കുളം ശിവപാർവ്വതി മണ്ഡപത്തിൽ സംഘടിപ്പിച്ച ശിവസഹസ്രനാമജപ മഹായജ്ഞത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വെങ്കിടേശ്വര പ്രഭുയജ്ഞത്തിൽ പങ്കെടുത്ത അമ്മമാർക്ക് ശിവ സഹസ്രനാമജപം ചൊല്ലിക്കൊടുത്തു. സൽമ സന്ദീപിന്റെ ധ്യാനത്തിന് ശേഷം സിനി രാജേഷ് ആദ്ധ്യാത്മിക സന്ദേശം നൽകി. രാവിലെ ഡോ.നരേന്ദ്രൻ അടികളുടെ കാർമികത്വത്തിൽ ഗണപതി ഹോമവും മൃത്യുഞ്ജയഹോമവും നടന്നു. പ്രസാദ വിതരണവും പ്രസാദ ഊട്ടും നല്കി യജ്ഞം സമാപിച്ചു. നാമ ജപയജ്ഞത്തിന് സമിതി മേഖല സെക്രട്ടറി സി.എം.ശശീന്ദ്രൻ, ജീവൻ നാലുമാക്കൽ, ഡോ.ആശാലത, കെ.എസ്.ശങ്കരനാരായണൻ, ദിലീപ് ബാലഗണേശ്വരപുരം, വി.ആർ.ഗോപിനാഥ്, സുരേഷ് ഐരൂർ, സി.എസ്.തിലകൻ, പാർവ്വതി രാമകൃഷ്ണൻ, റീന സുരേഷ്, സരിത പ്രദീപ് എന്നിവർ നേതൃത്വം നൽകി.