 
കൊരട്ടി: കേന്ദ്ര റബ്ബർ ബോർഡ് വൈസ് ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട യൂണിയൻ സെക്രട്ടറി കെ.എ. ഉണ്ണികൃഷ്ണനെ വെസ്റ്റ് കൊരട്ടി എസ്.എൻ.ഡി.പി ശാഖ അനുമോദിച്ചു. ഇതോടനുബന്ധിച്ച് പ്രസിഡന്റ് കെ.എ. ജയേഷിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം യൂണിയൻ വൈസ് പ്രസിഡന്റ് ചന്ദ്രൻ കൊളത്താപ്പിള്ളി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി മനൂജ ഷിനോ, വൈസ് പ്രസിഡന്റ് എ.കെ. മനോഹരൻ, യൂണിയൻ കൗൺസിലർ പി.ആർ. മോഹനൻ, അനിൽ തോട്ടവീഥി എന്നിവർ പ്രസംഗിച്ചു.