1
അ​യ​നം​ ​സാം​സ്കാ​രി​ക​വേ​ദി​യു​ടെ​ ​ആ​ഭി​മു​ഖ്യ​ത്തി​ൽ​ ന​ട​ന്ന​ ​സി.​വി.​ശ്രീ​രാ​മ​ൻ​ ​അ​നു​സ്മ​ര​ണം​ ​ടി.​എ​ൻ.​പ്ര​താ​പ​ൻ​ ​എം.​പി.​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യു​ന്നു

തൃശൂർ: സഞ്ചാരിയുടെ മനസോടെ മനുഷ്യന്റെ ജീവാവസ്ഥകൾ തിരിച്ചറിഞ്ഞ സി.വി.ശ്രീരാമൻ മാനവികതയുള്ള കഥാകാരനായിരുന്നുവെന്നും അസാധാരണ മനുഷ്യരെ കണ്ട് സാധാരണക്കാരനായി വളർന്ന സി.വി എല്ലാവരേയും തിരിച്ചറിയുന്ന നല്ല കമ്യൂണിസ്റ്റുകാരനായിരുന്നുവെന്നും ടി.എൻ.പ്രതാപൻ എം.പി പറഞ്ഞു.
അയനം സാംസ്‌കാരിക വേദിയുടെ സി.വി.ശ്രീരാമൻ സ്മൃതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡോ.എൻ.ആർ.ഗ്രാമപ്രകാശ് മുഖ്യപ്രഭാഷണം നടത്തി.
അയനം ചെയർമാൻ വിജേഷ് എടക്കുന്നി അദ്ധ്യക്ഷനായി. ഡോ.എം.എൻ.വിനയകുമാർ, ഇ.എം.സതീശൻ, ഡോ.ടി.ടി.പ്രഭാകരൻ, ഷീബ അമീർ, വി.കെ.കെ.രമേഷ്, എൻ.ശ്രീകുമാർ, എ. സേതുമാധവൻ, അഗസ്റ്റ്യൻ കുട്ടനെല്ലൂർ, സി.വി.പൗലോസ്, ടി.ജി.അജിത എന്നിവർ പ്രസംഗിച്ചു.