
ചേർപ്പ് : അഹങ്കാരം ഒഴിഞ്ഞവനാണ് ഭാഗവതത്തിൽ ഉത്തമാധികാരിയെന്ന് സ്വാമി നിഖിലാനന്ദ സരസ്വതി അഭിപ്രായപ്പെട്ടു. ചേറുശ്ശേരിയിൽ നിത്യാനന്ദ മണ്ഡപത്തിൽ നടക്കുന്ന ശ്രീമദ് ഭാഗവത തത്വ മഥന പർവത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവിത വിജയം ഈശ്വര കൃപ കൊണ്ട് ലഭിച്ചതാണെന്ന ബോധമില്ലാത്തവരിൽ അഹങ്കാരം ഉണ്ടാവുക സ്വഭാവികമാണെന്നും അദ്ദേഹം പറഞ്ഞു. സ്വാമി കൃഷ്ണാനന്ദ സരസ്വതി ഗുരുശിഷ്യബന്ധത്തിന്റെ കാലിക പ്രസക്തി എന്ന വിഷയത്തിലും പ്രഭാഷണം നടത്തി.