1

തൃശൂർ : ക്ഷീരമേഖലയുടെ സമഗ്ര വികസനമാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മന്ത്രി ജെ.ചിഞ്ചുറാണി. ക്ഷീരവികസന വകുപ്പ്, പുഴയ്ക്കൽ ബ്ലോക്ക്, വിവിധ പഞ്ചായത്തുകൾ, ക്ഷീരസംഘങ്ങൾ തുടങ്ങിയവയുടെ ആഭിമുഖ്യത്തിൽ നടന്ന ക്ഷീരകർഷക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സഹകരണ സംഘങ്ങളിൽ പാൽ അളക്കുന്ന കർഷകർക്ക് ലിറ്ററിന് നാല് രൂപ സബ്‌സിഡി നൽകുന്ന പദ്ധതി ആരംഭിച്ചിട്ടുണ്ട്. ഡോക്ടർമാർക്ക് രാത്രിയിൽ അടിയന്തരഘട്ടത്തിൽ സഞ്ചരിക്കാൻ ആംബുലൻസ് സൗകര്യം പ്രയോജനപ്പെടും. ആദ്യഘട്ടത്തിൽ 29 വാഹനങ്ങൾ ബ്ലോക്കുകളിലേയ്ക്ക് കൈമാറിയെന്നും മന്ത്രി പറഞ്ഞു. സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. രമ്യ ഹരിദാസ് എം.പി മുഖ്യാതിഥിയായി. പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആനി ജോസഫ്, സീനിയർ ക്ഷീരവകുപ്പ് ഓഫീസർ മഞ്ജുഷ പി.കെ, പി.വി.ബിജു തുടങ്ങിയവർ പങ്കെടുത്തു.