തൃശൂർ: ഓൾ കേരളാ മിൽമ ഓഫീസേഴ്‌സ് ഫെഡറേഷന്റെ പതിനൊന്നാം സംസ്ഥാന സമ്മേളനം മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ബിനോയ് വിശ്വം എം.പി അദ്ധ്യക്ഷനായി. മിൽമ ചെയർമാൻ കെ.എസ്.മണി, മേഖലാ യൂണിയൻ ചെയർമാന്മാരായ എം.ടി.ജയൻ, എൻ.ഭാസുരാംഗൻ, പി.രാജു, മാങ്ങോട് രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.
പ്രതിനിധിസമ്മേളനം മുൻ മന്ത്രി അഡ്വ.കെ.രാജു ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ഐ.എസ്.അനിൽകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. മിൽമയിലെ ഓഫീസർമാരുടെ നിയമനം ത്വരിതഗതിയിലാക്കുവാൻ സമ്മേളനം ആവശ്യപ്പെട്ടു. ഭാരവാഹികളായി ബിനോയ് വിശ്വം എം.പി (പ്രസിഡന്റ്), ഐ.എസ്.അനിൽകുമാർ (ജനറൽ സെക്രട്ടറി), പി.എസ്.സുരേഷ് കുമാർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.