തൃശൂർ : പട്ടികജാതി വികസന വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണന്റെ മണ്ഡലത്തിലെ ചേലക്കര പഞ്ചായത്തിൽ പട്ടികജാതി പ്രൊമോട്ടറായി പ്രവർത്തിക്കുന്ന പെൺകുട്ടിയെ മാനസികമായി പീഡിപ്പിച്ച പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷെലീൽ രാജിവയ്ക്കണമെന്ന് കെ.പി.എം.എസ് സംസ്ഥാന അസി.സെക്രട്ടറി ലോചനൻ അമ്പാട്ട് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. പട്ടിക വിഭാഗങ്ങളുടെ സംരക്ഷകരാണ് എന്ന് സ്വയം പുകഴ്ത്തുന്നവർ അവർക്കെതിരെയുള്ള പീഡനങ്ങൾക്ക് കേരളത്തിൽ മുന്നിലാണ്. പ്രതിക്കെതിരെ പട്ടിക ജാതി വർഗ്ഗ പീഢന നിരോധന നിയമപ്രകാരം കേസെടുക്കണമെന്നും പഞ്ചായത്ത് മെമ്പറെ സ്ഥാനത്ത് നിന്നും നീക്കാനുള്ള നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെടുന്നു.