samalanam-udgadanam

മത്സ്യവിതരണ അനുബന്ധ തൊഴിലാളി യൂണിയൻ തൃശൂർ ജില്ലാ സമ്മേളനം സി.ഐ.ടി.യു തൃശൂർ ജില്ലാ സെക്രട്ടറി യു.പി. ജോസഫ് ഉദ്ഘാടനം ചെയ്യുന്നു.

കൊടകര: ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മത്സ്യ മാംസ മാർക്കറ്റുകൾ നവീകരിക്കണമെന്ന് മത്സ്യവിതരണ അനുബന്ധ തൊഴിലാളി യൂണിയൻ തൃശൂർ ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സി.ഐ.ടി.യു തൃശൂർ ജില്ലാ സെക്രട്ടറി യു.പി. ജോസഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.എ. ലെജുകുട്ടൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ അഖിലേന്ത്യ ഫെഡറേഷൻ സെക്രട്ടറി പുല്ലുവിള സ്റ്റാൻലി സംഘടനാ റിപ്പോർട്ടും ജില്ലാ സെക്രട്ടറി കെ.എം. അലി പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. സംഘാടക സമതി കൺവീനർ പി.ആർ. പ്രസാദൻ, പി.ജി. വാസുദേവൻ നായർ, സി.എം. ബബീഷ് , കെ.വി. നൈജോ എന്നിവർ പ്രസംഗിച്ചു. ജില്ലയിലെ പതിനാറ് ഏരിയകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 150 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തു. ജില്ലാ പ്രസിഡന്റായി പി.ഐ. ലെജുകുട്ടനെയും സെക്രട്ടറിയായി കെ.എം. അലിയും ട്രഷററായി കെ.എ. അസീസിനെയും തിരഞ്ഞെടുത്തു.