
വലപ്പാട്: അൽ അമീൻ വെൽഫെയർ സൊസൈറ്റിയുടെ നേതൃത്വത്തിൽ പി.വി.അബൂബക്കർ സാഹിബ് അനുസ്മരണവും അവാർഡ് വിതരണവും നടത്തി. ടി.എൻ.പ്രതാപൻ എം.പി ഉദ്ഘാടനം ചെയ്തു. കെ.ഗോവിന്ദൻ മാസ്റ്റർക്ക് അബൂബക്കർ സ്മാരക അവാർഡ് എം.പി സമ്മാനിച്ചു. അൽ അമീൻ പ്രസിഡന്റ് ആർ.ഐ.സക്കറിയ അദ്ധ്യക്ഷത വഹിച്ചു. ഡോ.വി.പി.ചന്ദ്രൻ ഫാമിലി കൗൺസലിംഗ് ക്‌ളാസ് നടത്തി. സി.എ.ആവാസ് മാസ്റ്റർ, ഇ.കെ.തോമസ് മാസ്റ്റർ, പി.എച്ച്.സൈനുദ്ദീൻ, പി.കെ.സുഭാഷ്ചന്ദ്രൻ, പി.എം.ഷറഫുദ്ദീൻ എന്നിവർ സംസാരിച്ചു.