എളനാട്- മേപ്പാടം റോഡ് വിജിലൻസ് ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നു.
ചേലക്കര: എളനാട്- മേപ്പാടം റോഡ് വിജിലൻസ് സംഘമെത്തി പരിശോധന നടത്തി. നിർമ്മാണത്തിലെ അപാകതകൾ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.ഐ വിജിലൻസിന് പരാതി നൽകിയിരുന്നു. കിലോമീറ്ററിന് ഒരു കോടി മുടക്കി റോഡ് നിർമ്മാണം പൂർത്തിയാക്കിയിട്ട് ഒരു വർഷം കഴിഞ്ഞതേ ഒള്ളൂ. അപ്പോഴേക്കും റോഡ് പല ഇടത്തും പൊട്ടിപ്പൊളിഞ്ഞിരുന്നു. പന്ത്രണ്ടു കിലോമീറ്റർ ദൂരമാണ് 12 കോടി മുടക്കി ബി.എം. ആൻഡ് ബി.സി നിലവാരത്തിൽ നിർമ്മാണം പൂർത്തീകരിച്ചത്. കാലപ്പഴക്കം വരുന്നതിനുമുമ്പേ റോഡ് പലയിടത്തും പൊളിഞ്ഞതിൽ നാട്ടുകാർ പ്രതിഷേധിച്ചിരുന്നു. നിരവധി പരാതികളെ തുടർന്നാണ് ഇന്നലെ വിജിലൻസ് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തിയത്.