1

എസ്.എൻ.ഡി.പി വടക്കാഞ്ചേരി ശാഖായോഗം പ്രസിഡന്റ് ഡോ. കെ.എ. ശ്രീനിവാസൻ ഉദ്ഘാടനം ചെയ്യുന്നു.

വടക്കാഞ്ചേരി: എസ്.എൻ.ഡി.പി വടക്കാഞ്ചേരി ശാഖാ എക്‌സിക്യൂട്ടീവ് യോഗം ശാഖാ പ്രസിഡന്റ് ഡോ. കെ.എ. ശ്രീനിവാസന്റെ അദ്ധ്യക്ഷതയിൽ ചേർന്നു. അകംപാടം പൂപ്പറമ്പിൽ കമലം, പ്രഭാകരൻ എന്നിവർ നൽകിയ ഭൂമിയിൽ ചെയ്യേണ്ട ഭാവി കാര്യങ്ങളെക്കുറിച്ച് യോഗം ചർച്ച ചെയ്തു. ഗുരുദേവ് ട്രസ്റ്റ് രൂപീകരണവും നടന്നു. ട്രസ്റ്റ് ചെയർമാനായി ഡോ. കെ.എ. ശ്രീനിവാസൻ, ജനറൽ സെക്രട്ടറി സുഭാഷ് പുഴയ്ക്കൽ, എക്‌സിക്യുട്ടീവ് അംഗങ്ങളായി സി.ജി. ശശി, ഉത്തമൻ ചെറോമൽ, ടി.ആർ. സജിത്, കെ.വി. മോഹൻദാസ്, ആർ. രവി, വി.ആർ. കൃഷ്ണൻ, കമലം പ്രഭാകരൻ, പൂപ്പറമ്പിൽ പ്രഭാകരൻ, ബിന്ദു മനോജ്, പി.കെ. ശോഭ, പി.എ. കുമാരൻ, ഷീബ മോഹൻ, എ.കെ. മുരളി എന്നിവരെ തിരഞ്ഞെടുത്തു.