മറ്റത്തൂർ: യൂത്ത് കോൺഗ്രസ് മറ്റത്തൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിന് മുന്നിൽ ചിതയൊരുക്കി സമരം നടത്തി. മറ്റത്തൂർ പഞ്ചായത്തിലെ ചുങ്കാൽ സ്വദേശിയും പട്ടികജാതി വിഭാഗത്തിൽപെട്ടയാളുമായ പള്ളത്തറ ഉണ്ണിച്ചെക്കന്റെ മൃതദേഹം പഞ്ചായത്ത് വക പൊതുശ്മശാനത്തിൽ സംസ്‌കരിക്കാൻ പഞ്ചായത്ത് പ്രസിഡന്റ് അനുമതി നിഷേധിക്കുകയും മൃതശരീരത്തോട് അനാദരവ് കാണിക്കുകയും ചെയ്തതതായി ആരോപിച്ചായിരുന്നു സമരം. ഡി.സി.സി ജനറൽ സെക്രട്ടറി ടി.എം. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മറ്റത്തൂർ മണ്ഡലം പ്രസിഡന്റ് ലിനോ മൈക്കിൾ അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് ലിന്റോ പള്ളിപറമ്പൻ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എ.ബി. പ്രിൻസ്, വെള്ളിക്കുളങ്ങര മണ്ഡലം പ്രസിഡന്റ് ഷാഫി കല്ലൂപ്പറമ്പിൽ, പാർലമെന്ററി പാർട്ടി ലീഡർ, കെ.ആർ. ഔസേപ്പ്, പഞ്ചായത്ത് അംഗങ്ങളായ ശിവരാമൻ പോതിയിൽ, ഷൈനി ബാബു, സൂരജ് കുണ്ടനി, നേതാക്കളായ കെ.വി. തോമസ്, കെ.എൻ. നൗഷാദ്, ഷാജിമോൾ ബാലൻ, നിയോജക മണ്ഡലം ജനറൽ സെക്രട്ടറി സിജിൽ ചന്ദ്രൻ, മണ്ഡലം സെക്രട്ടറിമാരായ എഡ്വിൻ വാസുപുരം, നാഥ്ഷ കെ.വിശ്വനാഥ്, ബിന്റോ ഒമ്പതുങ്ങൽ തുടങ്ങിയവർ സംസാരിച്ചു.