തൃശൂർ: കേരള കോൺഗ്രസ് തൃശൂർ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ജന്മദിനസമ്മേളനം സംസ്ഥാന വൈസ് ചെയർമാൻ എം.പി.പോളി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സി.വി.കുരിയാക്കോസ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ജോയ് ഗോപുരാൻ, സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗങ്ങളായ ജോൺസൺ കാഞ്ഞിരത്തിങ്കൽ, ഇച്ചൻ തരകൻ, തോമസ് ആന്റണി, ജില്ലാ ഭാരവാഹികളായ സി.ജെ.വിൻസെന്റ്, പ്രസാദ് പുലിക്കോട്ടിൽ, ജോർജ് പായപ്പൻ, ജോസഫ് കാരക്കാട്, സണ്ണി പാവറട്ടി, എം.വി.ജോൺമാസ്റ്റർ, ജോണി ചിറ്റിലപ്പിള്ളി, ചാവക്കാട് മുനിസിപ്പൽ കൗൺസിലർ ജോയ്‌സി ടീച്ചർ, ഷാജി തോമസ്, അഡ്വ.കെ.വി.സെബാസ്റ്റ്യൻ, പി.ജി.അഭിലാഷ്, വിനോദ് പൂങ്കുന്നം, ലാസ് ജെയിംസ് എന്നിവർ പ്രസംഗിച്ചു.