തൃശൂർ: നായിഡു വെൽഫയർ അസോസിയേഷൻ സംസ്ഥാന സമ്മേളനവും കുടുംബ സംഗമവും ജവഹർ ബാലഭവനിൽ മന്ത്രി കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മേയർ എം.കെ. വർഗീസ് മുഖ്യാതിഥിയായിരുന്നു . പി. ബാലചന്ദ്രൻ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. അസോസിയേഷൻ പ്രസിഡന്റ് എസ്. മുത്തുസ്വാമി നായിഡു അദ്ധ്യക്ഷനായി. എം.എൽ. രാമകൃഷ്ണൻ, ടി.ആർ. സന്തോഷ്, തിരുവില്വാമല പഞ്ചായത്ത് പ്രസിഡന്റ് പത്മജ ഗോവിന്ദരാജൻ, ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ.കെ അനീഷ് കുമാർ, കൗൺസിലർമാരായ റെജി ജോയ്. ഇ.വി. സുനിൽ രാജ് എന്നിവർ പ്രസംഗിച്ചു. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റായി എസ്. മുത്തുസ്വാമി നായിഡുവിനെയും സംസ്ഥാന ജനറൽ സെക്രടറിയായി എം.എൽ. രാമകൃഷ്ണനെയും തെരഞ്ഞെടുത്തു.