കൊടുങ്ങല്ലൂർ : എടവിലങ്ങ് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഹരിതമിത്രം സ്മാർട്ട് ഗാർബേജ് മോണിറ്ററിംഗ് സിസ്റ്റം ആപ്പിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം ഇ.ടി.ടൈസൺ എം.എൽ.എ നിർവഹിച്ചു. ഹരിത കർമ്മ സേനയുടെ സമീപനങ്ങളും പ്രവർത്തനങ്ങളും പൊതുജനങ്ങൾക്ക് കൂടുതൽ കാര്യക്ഷമമാക്കുകയും ഉപകാരപ്രദമാക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് എം.എൽ.എ അഭിപ്രായപ്പെട്ടു. പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാധാകൃഷ്ണൻ അദ്ധ്യക്ഷയായി. കെൽട്രോൺ പ്രതിനിധി സജിത്ത് ക്യൂ.ആർ കോഡിനെക്കുറിച്ചുള്ള വിശദീകരണം നൽകി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ.മോഹനൻ, വികസന കാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്‌സൺ ഷാഹിന ജലീൽ , വാർഡ് അംഗങ്ങളായ സന്തോഷ് പുളിക്കൽ, ഹരിദാസ്, ജോസി ടൈറ്റസ്, നവകേരള കർമ്മപദ്ധതി റിസോഴ്‌സ് പേഴ്‌സൺ പി.എം വേലായുധൻ, സന്തോഷ് കോരുച്ചാലിൽ, ഗിരിജാദേവി തുടങ്ങിയവർ സംസാരിച്ചു.