ksrtc

കുന്നംകുളം: സ്പീഡ് ഗവർണർ ഇല്ലാതെ സർവീസ് നടത്തിയ കെ.എസ്.ആർ.ടി.സി ബസിന്റെ ഫിറ്റ്‌നസ് മോട്ടോർ വാഹന വകുപ്പ് റദ്ദാക്കി. കോഴിക്കോട്ട് നിന്ന് അടിമാലിയിലേക്ക് വരികയായിരുന്ന ബസ് കുന്നംകുളത്ത് സർവീസ് നിറുത്തി. പെരുവഴിയിലായ യാത്രക്കാർക്ക് മറ്റ് ബസുകളെ ആശ്രയിക്കേണ്ടി വന്നു. കുന്നംകുളം ബസ് സ്റ്റാൻഡിൽ നടത്തിയ പരിശോധനയിലാണ് നെടുങ്കണ്ടം ഡിപ്പോയിലെ ബസ് പിടികൂടിയത്.