കൊരട്ടി: പ്രതിസന്ധികാലത്തും സംസ്ഥാനത്ത് പാഥേയം പോലുള്ള പദ്ധതി നടത്തിയ ചെറുത്തു നിൽപ്പുകൾ രാജ്യത്തിനു തന്നെ മാതൃകയായെന്ന് മന്ത്രി കെ. രാജൻ. ജനമൈത്രി പൊലീസ് ജനകീയ കൂട്ടായ്മയിൽ നടപ്പാക്കിയ സൗജന്യ പൊതിച്ചോർ വിതരണം പാഥേയത്തിന്റെ രണ്ടാം വാർഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സനീഷ്‌കുമാർ ജോസഫ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. മേഴ്‌സി കോപ്‌സിനുള്ള പുരസ്‌കാരം മന്ത്രിയിൽ നിന്ന് ക്രൈംബ്രാഞ്ച് എസ്.പി: കെ.എസ്. സുദർശൻ ഏറ്റുവാങ്ങി. മാദ്ധ്യമപ്രവർത്തകൻ കെ.വി. ജയൻ, ദേശീയ ഗെയിംസിൽ ബാസ്‌കറ്റ് ബാളിൽ വെള്ളി മെഡൽ നേടിയ സ്‌റ്റെഫി നിക്‌സൺ, റബ്ബർ ബോർഡ് വൈസ് ചെയർമാൻ കെ.എ. ഉണ്ണിക്കൃഷ്ണൻ, എസ്.എച്ച്.ഒ: ബി.കെ. അരുൺ, ഗവേഷണ വിദ്യാർത്ഥി വിനോദ്, ഡോ. ആതിര ജെ. ആന്റണി എന്നിവരെ ആദരിച്ചു. പഞ്ചായത്ത് എൽ.പി സ്‌കൂളിലെ വായനശാലയ്ക്കായി ശേഖരിച്ച പുസ്തകങ്ങൾ പ്രധാനദ്ധ്യാപിക കെ.വി. കവിത ഏറ്റുവാങ്ങി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വേണു കണ്ഠരുമഠത്തിൽ, പഞ്ചായത്ത് പ്രസിഡന്റുമാരായ പി.സി. ബിജു, പ്രിൻസി ഫ്രാൻസിസ്, സ്ഥിരംസമിതി അദ്ധ്യക്ഷൻ കെ.ആർ. സുമേഷ്, പഞ്ചായത്തംഗം വർഗീസ് തച്ചുപറമ്പിൽ, സഹകരണ ബാങ്ക് പ്രസിഡന്റ് കെ.പി. തോമസ് എന്നിവരും വിവിധ സംഘടനാ പ്രതിനിധികളും പങ്കെടുത്തു.