bodhavalkaranam-cls

കൊടുങ്ങല്ലൂർ : ലഹരി വിമുക്ത കാമ്പയിന്റെ ഭാഗമായി ജനങ്ങളെ ബോധവത്കരിക്കുന്നതിനായി കോട്ടപ്പുറം കിഡ്‌സിന്റെ നേതൃത്വത്തിൽ കൊടുങ്ങല്ലൂർ ജനമൈത്രി പൊലീസിന്റെ സഹകരണത്തോടെ ലഹരി വിമുക്ത ബോധവത്കരണ കാമ്പയിൻ സംഘടിപ്പിച്ചു. കിഡ്‌സ് അസി.ഡയറക്ടർ ഫാ.വർഗ്ഗീസ് കാട്ടശ്ശേരിയുടെ അദ്ധ്യക്ഷതയിൽ നഗരസഭ വാർഡ് കൗൺസിലർ വി.എം.ജോണി ഉദ്ഘാടനം ചെയ്തു. കിഡ്‌സ് അസി.ഡയറക്ടർ ഫാ.ജാപ്‌സൺ കാട്ടുപറമ്പിൽ, കൊടുങ്ങല്ലൂർ ജനമൈത്രി പൊലിസ് ഉദ്യോഗസ്ഥൻ സജിത്ത്, സരീഷ് മിസ്, ശ്രീകല, ജനമൈത്രി പൊലിസ് എ.എസ്.ഐ. ആന്റണി ജിംബിൾ, കിഡ്‌സ് കോഡിനേറ്റർ അലൻ സെബാസ്റ്റ്യൻ, ശരത്ത്കുമാർ പി.കെ തുടങ്ങിയവർ സംസാരിച്ചു.