ചാലക്കുടി: മുസ്ലിം ലീഗ് നിയോജക മണ്ഡലം കമ്മിറ്റിയുടെ കാരുണ്യ സ്പർശം പദ്ധതി നാളെ വൈകിട്ട് മൂന്ന് മണിക്ക് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ ഉദ്ഘാടനം ചെയ്യും.
ചാലക്കുടി ലയൺസ് ഹാളിൽ നടക്കുന്ന ചടങ്ങിൽ മണ്ഡലം പ്രസിഡന്റ് ഐ.ഐ. അബ്ദുൾ മജീദ് അദ്ധ്യക്ഷത വഹിക്കും. സനീഷ് കുമാർ ജോസഫ് എം.എൽ.എ മുഖ്യാതിഥിയാകും. സംസ്ഥാന സെക്രട്ടറി സി.എച്ച്. റഷീദ്, സി.എ. മുഹമ്മദ് റഷീദ്, ഇ.പി. കമറുദ്ദീൻ, നഗരസഭാ ചെയർമാൻ എബി ജോർജ് തുടങ്ങിയവർ പങ്കെടുക്കും. ചടങ്ങിൽ വച്ച് ആര്യങ്കാല സ്വദേശി കല്ലുപറമ്പിൽ ഫൈസലിന്റെ കുടുംബത്തിന് ഭൂമി കൈമാറ്റം ചെയ്യുമെന്ന് ഭാരവാഹികളായ നഗരസഭാ അംഗം ജോജി കാട്ടാളൻ, ഷനീർ നെയ്ച്ചേരി, മീരാസ വെട്ടുകൽ, എം. മഹറൂഫ്, സലിം നാലകത്ത്, സാദ്ദിക് ഈസ്മയിൽ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.