പാവറട്ടി: എളവള്ളി പഞ്ചായത്തിലെ വെള്ളക്കെട്ട് പരിഹരിക്കാൻ വാർഡ് നാലിൽ ഉൾപ്പെടുന്ന കടവല്ലൂർ മഠംപടി കൊച്ചിൻ ഫ്രോണ്ടിയർ റോഡിൽ കാന നിർമ്മാണം ആരംഭിച്ചു. 200 മീറ്റർ നീളവും 1.10 മീറ്റർ താഴ്ചയും 60 സെന്റീമീറ്റർ വീതിയുമുള്ള കാനയാണ് നിർമ്മിക്കുന്നത്. മഠംപടി റോഡിന്റെ മുൻവശത്തുള്ള കലുങ്ക് പൊളിച്ച് പണിയും. കാനയുടെ മുകളിൽ കവർ സ്ലാബും നിർമ്മിക്കും. മുരളി പെരുനെല്ലി എം.എൽ.എയുടെ ശ്രമഫലമായാണ് 17 ലക്ഷം വകയിരുത്തിയത്. കൊച്ചിൻ ഫ്രോണ്ടിയർ റോഡിലെ വളവുകളിൽ വീതികൂട്ടി മെക്കാഡം ടാറിംഗിനുള്ള നടപടികൾക്കായി പൊതുമരാമത്ത് മന്ത്രിക്ക് അപേക്ഷ നൽകിയിട്ടുണ്ട്.