kkn

തൃശൂർ: കെട്ടിട നിർമ്മാണത്തൊഴിലാളി കോൺഗ്രസ് ജില്ലാ സമ്മേളനം ഐ.എൻ.ടി.യു.സി സംസ്ഥാന സെക്രട്ടറി എം.എം. രാജു ഉദ്ഘാടനം ചെയ്തു. മുൻ എം.എൽ.എമാരായ പി.എ. മാധവൻ, ടി.വി. ചന്ദ്രമോഹൻ, എം.കെ. പോൾസൺ എന്നിവർ വിശിഷ്ടാതിഥികളായി. ക്ഷേമനിധി പെൻഷനും മറ്റ് ആനുകൂല്യങ്ങളും കാലതാമസം കൂടാതെ വിതരണം ചെയ്യണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. ഭാവാഹികൾ: പി.സി. തോമസ് (പ്രസിഡന്റ്) കെ.വി. കബീർ, രാധ സുബ്രഹ്മണ്യൻ (വൈസ് പ്രസിഡന്റുമാർ), കുട്ടൻ പുളിക്കലാൻ, രാധ ചന്ദ്രൻ, തോമസ് വടക്കൻ (ജനറൽ സെക്രട്ടറിമാർ), ടി.ഡി. തോമസ്, പി.വി. സുരേന്ദ്രൻ, പി.കെ. പ്രകാശൻ, പോട്ടോർ ചന്ദ്രൻ (സെക്രട്ടറിമാർ), വി.വി. രാംകുമാർ (ട്രഷറർ).