1

പുതുക്കാട്: വരന്തരപ്പിള്ളി പഞ്ചായത്തിലെ കള്ളായിമൂല കുട്ടൻചിറ റോഡിന്റെ നിർമ്മാണോദ്ഘാടനം ഇന്ന് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. വൈകിട്ട് മൂന്നിന് ടി.എൻ. പ്രതാപൻ എം.പി ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് അജിത സുധാകരൻ അദ്ധ്യക്ഷയാകും. എം.പി യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 38 ലക്ഷം രൂപ ചെലവിലാണ് റോഡ് നിർമ്മിക്കുന്നത്. 780 മീറ്റർ ദൂരമുള്ള റോഡിൽ 3 മീറ്റർ വീതിയിൽ ടൈൽ വിരിക്കും. ബാക്കി ഭാഗം കോൺക്രീറ്റിംഗും നടത്തും. വനം വകുപ്പിന്റെ പരിധിയിലുള്ള റോഡിന് അനുമതി ലഭിക്കാതെ വന്നതാണ് ർമ്മാണം വൈകാൻ കാരണം.
150 ഓളം കുടുംബങ്ങൾക്ക് ആശ്രയമായ റോഡ് സഞ്ചാരയോഗ്യമല്ലാതായതോടെ നാട്ടുകാർ ദുരിതത്തിലായിരുന്നു. ആശുപത്രി ആവശ്യങ്ങൾക്ക് പോലും വാഹനങ്ങൾ വിളിച്ചാൽ വരാത്ത നിലയിലായിരുന്നു റോഡിന്റെ അവസ്ഥ. വാർത്താസമ്മേളനത്തിൽ പഞ്ചായത്ത് അംഗങ്ങളായ സുഹറ മജീദ്, ജോജോ പിണ്ടിയാൻ, രജനി ഷിനോയ്, മുൻ പഞ്ചായത്ത് അംഗം വിനയൻ പണിക്കവളപ്പിൽ എന്നിവർ പങ്കെടുത്തു.