 
കയ്പമംഗലം: പെരിഞ്ഞനം ജമാലിയ മദ്രസയിൽ സംഘടിപ്പിച്ച മിലാദ് ഫെസ്റ്റിനോടനുബന്ധിച്ച് സാംസ്‌കാരിക സമ്മേളനവും പൂർവവിദ്യാർത്ഥി സംഗമവും നടത്തി. ബെന്നി ബെഹന്നാൻ എം.പി ഉദ്ഘാടനം നിർവഹിച്ചു. സ്വാഗത സംഘം ചെയർമാൻ കെ.എം. നിഷാദ് അദ്ധ്യക്ഷനായി. ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ ആരോഗ്യ പ്രവർത്തകരെ ആദരിച്ചു. ഷറഫുദ്ദീൻ മൗലവി വെന്മേനാട്, ഫാദർ ജോസഫ് മാളിയേക്കൽ, ടി.വി. വിനോദ് എന്നിവർ മുഖ്യാതിഥികളായി. മഹല്ല് പ്രസിഡന്റ് എൻ.എ. മൂസ ഹാജി, വാർഡ് മെമ്പർ എൻ.കെ. അബ്ദുൾ നാസർ, എം.കെ. അബൂബക്കർ, കെ.എസ്. അബ്ദുൾ ജബ്ബാർ, നസീർ പുഴങ്കരയില്ലത്ത്, എം.എ. ഫൈസൽ എന്നിവർ സംസാരിച്ചു.