കൊടകര: എസ്.എൻ.ഡി.പി ആളൂർ എസ്.എൻ നഗർ ശാഖയുടെ വിശേഷാൽ പൊതുയോഗം നടത്തി. ശാഖാ പ്രസിഡന്റ് രാമകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി.ആർ. നാരായണൻ, യോഗം ഡയറക്ടർ എൻ.ബി. മോഹനൻ, വൈസ് പ്രസിഡന്റ് ഇ. ഉണ്ണിച്ചെക്കൻ, ഇ.എൻ. ജോഷി, വനിതാസംഘം, യൂത്ത് മൂവ്‌മെന്റ്, മൈക്രോ സംഘം ഭാരവാഹികൾ എന്നിവർ പങ്കെടുത്തു. വിദ്യാർത്ഥികളെയും യുവജനങ്ങളെയും ഉൾപ്പെടുത്തി മദ്യം, മയക്കുമരുന്ന് എന്നിവയുടെ ദൂഷ്യവശങ്ങളെപ്പറ്റി ബോധവത്കരണ ക്ലാസുകൾ നടത്താൻ യോഗം തീരുമാനിച്ചു.