aaaaകാരമുക്ക് പതിനെട്ടാം വാർഡ് എസ്.എൻ.ജി.എസ് റോഡിൽ നിലനിൽക്കുന്ന വാട്ടർടാങ്ക്.

മാമ്പുള്ളി മാഞ്ചേരി അകായ് കുടിവെള്ള വിതരണം നിലച്ചു

കാഞ്ഞാണി: മാമ്പുള്ളി മാഞ്ചേരി അകായ് കുടിവെള്ള വിതരണം അവതാളത്തിലായതോടെ ഒരുമാസമായി മാമ്പുള്ളി അകായ് നിവാസികൾക്ക് കുടിവെള്ളമില്ല. വെള്ളം എന്നുമെത്തുമെന്ന് അധികാരികൾക്ക് പോലുമറിയില്ല.

മണലൂർ പഞ്ചായത്ത് കാരമുക്ക് പതിനെട്ടാം വാർഡിൽ എസ്.എൻ.ജി.എസ് സ്‌കൂൾ റോഡിലാണ് വാട്ടർ ടാങ്ക് നിലനിൽക്കുന്നത്. 1919ൽ മാമ്പുള്ളി മാഞ്ചേരി അകായിലെ 23 എസ്.സി കുടുംബങ്ങൾക്ക് വേണ്ടിയാണ് ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് വിനിയോഗിച്ച് കുടിവെള്ള പദ്ധതി നടപ്പിലാക്കിയത്.

ഒരു മാസമായിട്ടും കേടുപാടുകൾ തീർത്ത് കുടിവെള്ളം എത്തിക്കാൻ കഴിഞ്ഞിട്ടില്ല. കുടിവെള്ള പദ്ധതിയുടെ മേൽനോട്ടത്തിനായി പതിനഞ്ചംഗ ജനകീയ കമ്മിറ്റിയും നിലവിലുണ്ട്. എന്നിട്ടും പുരോഗതിയൊന്നുമില്ല. ഫണ്ടിന്റെ അപര്യാപ്തതയാണ് അറ്റകുറ്റപ്പണി വൈകാൻ കാരണമെന്നും പറയുന്നു. വാട്ടർ ടാങ്കിന്റെ പരിസരം പുൽക്കാടുകൾ വളർന്ന് നിൽക്കുന്നതിനാൽ തെരുവ് നായ്ക്കൾ ഒളിത്താവളമാക്കിയിരിക്കുകയാണ്. റോഡിലൂടെ പോകുന്ന സ്‌കൂൾ കുട്ടികളും കാൽനട യാത്രക്കാരൂം ഇപ്പോൾ ഭീതീയിലാണ്. എത്രയും വേഗം കേടുപാടുകൾ പരിഹരിച്ച് കുടിവെള്ള വിതരണം സുഗമമാക്കാൻ അധികാരികൾ നടപടി കൈക്കൊള്ളണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

പമ്പിംഗ് സംവിധാനത്തിന് കേടുപാടുകൾ സംഭവിച്ചതാണ് കുടിവെള്ളം മുടങ്ങാൻ കാരണം. അടിയന്തരമായി കേടുപാടുകൾ തീർത്ത് കുടിവെള്ള വിതരണം പുനാരംഭിക്കാനുള്ള ശ്രമത്തിലാണ്.

സിജു പച്ചാംപ്പുള്ളി

19-ാം വാർഡ് അംഗം