തൃശൂർ: സ്‌കൂളുകളും പള്ളികളും ലക്ഷ്യമാക്കി നടത്തിയ അമ്പതോളം മോഷണക്കേസുകളിലെ പ്രതി പിടിയിൽ. മൂവാറ്റുപുഴ പായിപ്ര സ്വദേശിയായ കാനാപറമ്പിൽ ജലീലിനെ (62) ആണ് ഷാഡോ - ഈസ്റ്റ് പൊലീസ് സംയുക്തമായി പിടികൂടിയത്.
പാലക്കാട് നടന്ന മോഷണക്കേസിൽ ജയിലിൽ അകപ്പെട്ട് ഒന്നരമാസം മുൻപ് മാത്രമാണ് ജലീൽ ജയിലിൽ നിന്നും പുറത്തിറങ്ങിയത്. പിന്നീട് മറ്റൊരു മോഷണത്തിനായി തൃശൂർ ടൗണിൽ വപ്പോഴാണ് ജലീൽ പൊലീസ് പിടിയിലാകുന്നത്. അമ്പലങ്ങളും സ്‌കൂളുകളും മാത്രം മോഷണത്തിനായി തിരഞ്ഞെടുക്കുക എന്നതാണ് ജലീലിന്റെ വ്യത്യസ്തമായ മോഷണ രീതി. എറണാകുളം സെൻട്രൽ, കളമശ്ശേരി, ആലുവ, എളമക്കര, കാലടിഎന്നിവിടങ്ങളിലെ സ്‌കൂളുകളിലും പള്ളികളിലും നടന്നിട്ടുള്ള മോഷണ കേസുകളിലും പ്രതി ജലീൽ ആണെന്നും വെളിവായിട്ടുണ്ട്.
അന്വേഷണ സംഘത്തിൽ തൃശൂർ ഈസ്റ്റ് സർക്കിൾ ഇൻസ്‌പെക്ടർ ലാൽകുമാർ, ഈസ്റ്റ് സബ് ഇൻസ്‌പെക്ടർ ഉമേഷ്, ഷാഡോ പോലീസിലെ സബ്ഇൻസ്‌പെകട്ർമാരായ എൻ.ജി. സുവ്രതകുമാർ, പി.എം. റാഫി , കെ. ഗോപാലകൃഷ്ണൻ, രാകേഷ്, പഴനി സ്വാമി, ജീവൻ, ലിഗേഷ്, വിപിൻദാസ് എന്നിവരും ഉണ്ടായിരുന്നു.