1

റോഡുകളുടെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച് യു.ഡി.എഫ് കൗൺസിലർമാർ നടത്തിയ ധർണ.

വടക്കാഞ്ചേരി: വടക്കാഞ്ചേരി, മുണ്ടത്തിക്കോട് എന്നീ പ്രദേശങ്ങളിലെ റോഡുകളുടെ ശോചനീയാവസ്ഥക്ക് ഉടൻ പരിഹാരം ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് കൗൺസിലർമാർ നഗരസഭായോഗം ബഹിഷ്‌കരിച്ചു. ചെറിയ കേടുപാടുകൾ അറ്റകുറ്റപ്പണികൾ നടത്താമെന്നിരിക്കെ അതുപോലും നഗരസഭ ചെയ്യാൻ തയ്യാറാകുന്നില്ലെന്ന് പ്രതിപക്ഷ കൗൺസിലർമാർ ആരോപിച്ചു. പ്രതിപക്ഷ നേതാവ് കെ. അജിത് കുമാർ ധർണ ഉദ്ഘാടനം ചെയ്തു. കൗൺസിലർ എസ്.എസ്.എ ആസാദ് അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ കെ.ടി. ജോയ്, പി.എൻ. വൈശാഖ്, ബുഷറ റഷീദ്, സന്ധ്യ കൊടക്കാടത്ത്, കമലം ശ്രീനിവാസൻ, അഡ്വ. ശ്രീദേവി എന്നിവർ പ്രസംഗിച്ചു.