അന്തിക്കാട് കൃഷി ഓഫീസർ വി.എസ്. പ്രജീഷിനെ സിനിമാ സംവിധായകൻ സത്യൻ അന്തിക്കാട് പൊന്നാടയണിയിക്കുന്നു.
അന്തിക്കാട്: എ.ഡി.എയായി സ്ഥാനക്കയറ്റം ലഭിച്ച് സ്ഥലം മാറിപ്പോകുന്ന അന്തിക്കാട് കൃഷി ഓഫീസർ വി.എസ്. പ്രജീഷിന് അന്തിക്കാട് കോൾ കർഷകരുടെ നേതൃത്വത്തിൽ യാത്രഅയപ്പ് നൽകി. ചലച്ചിത്ര സംവിധായകൻ സത്യൻ അന്തിക്കാട് യാത്രഅയപ്പ് ചടങ്ങ് ഉദ്ഘാനവും ആദരിക്കലും നിർവഹിച്ചു. കോൾപടവ് സംരക്ഷണ സമിതി സെക്രട്ടറി സക്കീർ ഹുസൈൻ പതിപറമ്പത്ത് അദ്ധ്യക്ഷനായി. കാഞ്ഞാംകോൾ പ്രതിനിധി രാഗേഷ് പഴങ്ങാപ്പറമ്പിൽ, കോവിലകം പടവ് പ്രതിനിധി ടി.ബി. ബാബു, ബിന്ദു, സെബാസ്റ്റ്യൻ, എ.ജി. ധനപാലൻ, രാമദാസ് മാസ്റ്റർ സംസാരിച്ചു.