1

തൃശൂർ: റവന്യൂ ജില്ലാ ശാസ്‌ത്രോത്സവവും വൊക്കേഷണൽ എക്‌സ്‌പോയും കുന്നംകുളത്ത് നടത്താൻ തീരുമാനിച്ചു. നവംബർ 3, 4 തീയതികളിൽ കുന്നംകുളം മോഡൽ ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂൾ, ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ, ബഥനി ഇംഗ്ലീഷ് മീഡിയം സ്‌കൂൾ എന്നിവിടങ്ങളിലാണ് വേദികൾ.

സംഘാടക സമിതി രൂപീകരണ യോഗം മുരളി പെരുനെല്ലി എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭാ വൈസ് ചെയപേഴ്‌സൺ സൗമ്യ അനിലൻ അദ്ധ്യക്ഷയായി. തൃശൂർ ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ അഡ്വ. എ.വി. വല്ലഭൻ മുഖ്യാതിഥിയായി.

നഗരസഭാ സ്ഥിരം സമിതി അദ്ധ്യക്ഷരായ പി.എം. സുരേഷ്, പി.കെ. ഷെബീർ, സജിനി പ്രേമൻ, പ്രിയ സജീഷ്, കൗൺസിലർ ജിജു സി. ബേബി, വിദ്യാഭ്യാസ ഉപഡയറക്ടർ ടി.വി. മദനമോഹനൻ, വി.എച്ച്.എസ്.ഇ അസി. ഡയറക്ടർ ലിസ്സി ജോസഫ്, ഹയർ സെക്കൻഡറി കോ- ഓർഡിനേറ്റർ വി.എം. കരീം, ഡയറ്റ് പ്രിൻസിപ്പൽ ഡോ. എം. ശ്രീജ, ഇ. ശശിധരൻ, എം. അഷറഫ്, എം.എസ്. സിറാജ് തുടങ്ങിയവർ പങ്കെടുത്തു.

സംഘാടക സമിതി ഭാരവാഹികളായി എ.സി. മൊയ്തീൻ എം.എൽ.എ (ചെയർമാൻ), ടി.വി. മദനമോഹനൻ (ജനറൽ കൺവീനർ), പി.കെ. അജിതകുമാരി (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.