തൃപ്രയാർ: തളിക്കുളം ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ പഠനമുറി ഗുണഭോക്തൃ സംഗമം നടന്നു. പ്രസിഡന്റ് കെ.സി. പ്രസാദ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് നിമിഷ അജീഷ് അദ്ധ്യക്ഷയായി. പട്ടികജാതി വികസന ഓഫീസർ കെ.ബി. ഷൈനി മോൾ പദ്ധതി വിശദീകരണം നടത്തി. നാട്ടിക പഞ്ചായത്ത് പ്രസിഡന്റ് എം.ആർ. ദിനേശൻ, വാടാനപ്പിള്ളി പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.എം. നിസാർ, ഇബ്രാഹിം പടുവിങ്ങൽ, ഭഗീഷ് പൂരാടൻ, സി.ആർ. ഷൈൻ, ജൂബി പ്രദീപ്, വസന്ത ദേവലാൽ എന്നിവർ സംസാരിച്ചു.