news-photo-

ദിശാ ബോർഡുകൾ സ്ഥാപിക്കുന്നതിന്റെ ഉദ്ഘാടനം നഗരസഭാ ചെയർമാൻ എം. കൃഷ്ണദാസ് നിർവഹിക്കുന്നു.

ഗുരുവായൂർ: ഗുരുവായൂരിലെത്തുന്ന ഭക്തരടക്കമുള്ള യാത്രക്കാർക്ക് ഉപകരിക്കുന്നതിനായി ദിശാ ബോർഡുകൾ സ്ഥാപിച്ചു. ഗുരുവായൂർ മേൽപ്പാല നിർമ്മാണത്തിന്റെ ഭാഗമായി ഗുരുവായൂർ-തൃശൂർ പ്രധാന റോഡ് അടച്ച സാഹചര്യത്തിലാണ് ദൃശ്യ ഗുരുവായൂരിന്റെ നേതൃത്വത്തിൽ ദിശാബോർഡുകൾ സ്ഥാപിച്ചത്. ദിശാ ബോർഡുകൾ സ്ഥാപിക്കുന്നതിന്റെ ഉദ്ഘാടനം നഗരസഭാ ചെയർമാൻ എം. കൃഷ്ണദാസ് നിർവഹിച്ചു. ദൃശ്യ പ്രസിഡന്റ് കെ.കെ. ഗോവിന്ദദാസ് അദ്ധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ കെ.പി.എ. റഷീദ്, ടെമ്പിൾ സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ ബാലചന്ദ്രൻ, ആർ. ജയകുമാർ, അരവിന്ദൻ പല്ലത്ത്, ആർ. രവികുമാർ, അജിത് ഇഴുവപ്പാടി, വി.പി. ആനന്ദൻ എന്നിവർ പ്രസംഗിച്ചു. നഗരസഭയുമായി സഹകരിച്ച് പൊലീസ് നിർദ്ദേശിച്ചിട്ടുള്ള സ്ഥലങ്ങളിലാണ് ദിശാബോർഡുകൾ സ്ഥാപിക്കുന്നത്.