ഗുരുവായൂർ: ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങൾ കഴിഞ്ഞിട്ടും തുറന്ന് കൊടുക്കാത്ത ഗുരുവായൂരിലെ മൾട്ടിലെവൽ പാർക്കിംഗ് സമുച്ചയവും ഫെസിലിറ്റേഷൻ സെന്ററും ഭക്തർക്കായി തുറന്ന് കൊടുക്കണമെന്ന് തിരുവെങ്കിടം നായർ സമാജം ആവശ്യപ്പെട്ടു. പ്രസിഡന്റ് ബാലൻ വാറണാട്ട് അദ്ധ്യക്ഷനായി. ബാലൻ തിരുവെങ്കിടം, ഉണ്ണിക്കൃഷ്ണൻ ആലക്കൽ, എ. സുകുമാരൻ നായർ, രാജു കൂടത്തിങ്കൽ, എം. രാജേഷ് നമ്പ്യാർ, കെ. രാജഗോപാൽ, അർച്ചന രമേശ്, സുരേന്ദ്രൻ മൂത്തേടത്ത്, പി.കെ. വേണുഗോപാൽ, ജയന്തി കുട്ടംപറമ്പത്ത് എന്നിവർ സംസാരിച്ചു.