
തൃശൂർ : എംപ്ലോയീസ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറിക്കെതിരെ അച്ചടക്ക നടപടിയെടുത്ത സംഭവത്തിൽ മുൻ വൈസ് ചാൻസലർ ഡോ.ആർ.ചന്ദ്രബാബുവിന്റെ ഉത്തരവ് തിരുത്തുന്നത് വരെ ഉപരോധസമരം തുടരുമെന്ന് എംപ്ലോയീസ് അസോസിയേഷൻ അറിയിച്ചു. ജീവനക്കാരുടെ തിരിച്ചടി ഭയന്നാണ് സ്ഥാനം ഒഴിയുന്ന ദിവസം അസോസിയേഷൻ ജനറൽ സെക്രട്ടറിക്കെതിരെ ഉത്തരവ് പുറപ്പെടുവിച്ചതെന്ന് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി പ്രസ്താവിച്ചു.