manappuram-foundation
മണപ്പുറം ഫൗണ്ടേഷൻ മാനേജിംഗ് ട്രസ്റ്റി വി.പി. നന്ദകുമാർ പഠനോപകരണ കിറ്റുകൾ വിതരണം ചെയ്യുന്നു.

വലപ്പാട്: എടത്തിരുത്തി പഞ്ചായത്തിലെ 18 വാർഡുകളിലെ ഏഴ് കുട്ടികൾക്ക് വീതം ആയിരം രൂപ വിലമതിക്കുന്ന പഠനോപകരണ കിറ്റുകൾ വിതരണം ചെയ്ത് മണപ്പുറം ഫൗണ്ടേഷൻ. മണപ്പുറം ഫൗണ്ടേഷൻ മാനേജിംഗ് ട്രസ്റ്റി വി.പി. നന്ദകുമാർ പഠനോപകരണ കിറ്റുകൾ വിതരണം ചെയ്തു. കാളിക്കുട്ടി സ്മാരക സാംസ്‌കാരിക നിലയത്തിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ചന്ദ്രബാബു അദ്ധ്യക്ഷനായി. മണപ്പുറം ഫൗണ്ടേഷൻ സി.ഇ.ഒ ജോർജ് ഡി. ദാസ് അക്ഷരമുറ്റത്ത് കരുതലായി എന്ന പദ്ധതി വിശദീകരണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദിൽ സുധീർ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ നിഖിൽ സനോജ്, ഹെർബർട്ട്, ശ്രിൽപ്പ ട്രീസ സെബാസ്റ്റ്യൻ, സഞ്ജയ് ടി.എസ് എന്നിവർ സംസാരിച്ചു. 126 കുട്ടികൾക്ക് കിറ്റുകൾ നൽകി.