
തൃശൂർ : പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലുള്ള പുള്ള് മനക്കൊടി റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തി നടക്കുന്നതിന്റെ ഭാഗമായി ഇന്ന് മുതൽ പ്രവൃത്തി തീരുന്നത് വരെ ഗതാഗതം പൂർണമായും നിരോധിക്കും.
തൃശൂർ ഭാഗത്ത് നിന്ന് പുള്ളിലേയ്ക്ക് വരുന്ന ചെറിയ വാഹനങ്ങളും ബസുകളും മനക്കൊടി പോസ്റ്റ് ഓഫീസ് സെന്റർ വഴി ഇടത്തോട്ട് തിരിഞ്ഞ് അൽ അസർ സ്‌കൂളിന് സമീപം വന്ന് ചേരേണ്ടതും തൃപ്രയാർ ഭാഗത്ത് നിന്നും വരുന്ന ചെറിയ വാഹനങ്ങളും ബസുകളും നടുമുറി അൽ അസർ സ്‌കൂൾ വഴി തിരിഞ്ഞ് മനക്കൊടി പോസ്റ്റ് ഓഫീസ് റോഡ് വഴി സെന്ററിലെത്തിച്ചേരണം. തൃശൂരിൽ നിന്ന് തൃപ്രയാർ ഭാഗത്തേയ്ക്ക് പോകുന്ന വലിയ വാഹനങ്ങൾ കാഞ്ഞാണി റോഡ് വഴിയും തൃപ്രയാർ ഭാഗത്ത് നിന്നും പുള്ള് റോഡ് വഴി തൃശൂരിലേയ്ക്ക് പോകേണ്ട വലിയ വാഹനങ്ങൾ അമ്മാടം പാലയ്ക്കൽ വഴിയും തിരിഞ്ഞ് പോകണം.