പാവറട്ടി: ചാവക്കാട് വിദ്യാഭ്യാസ ഉപജില്ല ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹിക ശാസ്ത്ര, പ്രവൃത്തിപരിചയ, ഐ.ടി മേള ഇന്നും നാളെയും ചിറ്റാട്ടുകര സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്‌കൂളിൽ നടക്കും. വ്യാഴാഴ്ച രാവിലെ 10ന് എൻ.കെ. അക്ബർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. എളവള്ളി പഞ്ചായത്ത് പ്രസിഡന്റ് ജിയോഫോക്‌സ് അദ്ധ്യക്ഷത വഹിക്കും. 110 സ്‌കൂളുകളിൽ നിന്ന് 2500ൽ പരം വിദ്യാർത്ഥികൾ മേളയിൽ പങ്കെടുക്കുമെന്ന് സംഘാടകസമിതി ഭാരവാഹികൾ അറിയിച്ചു. മേളയുടെ സമാപന സമ്മേളനം നാളെ വൈകിട്ട് 4ന് മുരളി പെരുനെല്ലി എം.എൽ.എ ഉദ്ഘാടനം ചെയ്യും.