meeting
കാരുണ്യ സ്പർശം പരിപാടിയിൽ മുനിസിപ്പൽ കൗൺസിലർ ജോജി കാട്ടാളൻ സൗജന്യമായി നൽകുന്ന സ്ഥലത്തിന്റെ ആധാരം മുസ്ലീം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി ആര്യങ്കാലയിലെ കുടുംബത്തിന് കൈമാറുന്നു.

ചാലക്കുടി: പർദ്ദയും വിഭാഗീയതയും വിവാദമാകുന്ന കാലത്ത് നാടിന്റെ സാമാധാന അന്തരീക്ഷം നിലനിറുത്താൻ കൂട്ടായ പരിശ്രമം അത്യന്താപേക്ഷിതമാണെന്ന് മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. മുസ്ലിംലീഗ് ചാലക്കുടി നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച കാരുണ്യ സ്പർശം പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിർദ്ധനരായവർക്ക് തല ചായ്ക്കാൻ ഒരിടം സൃഷ്ടിക്കൽ ഏറ്റവും മഹനീയവും മാതൃകാപരവുമാണ്. അദ്ദേഹം തുടർന്ന് പറഞ്ഞു. നിയോജക മണ്ഡലം പ്രസിഡന്റ് ഐ.ഐ. അബ്ദുൾ മജീദ് അദ്ധ്യക്ഷനായി. മുനിസിപ്പൽ കൗൺസിലർ ജോജി കാട്ടാളൻ നിർദ്ധന കുടുംബത്തിന് സൗജന്യമായി നൽകുന്ന സ്ഥലത്തിന്റെ ആധാരം പി.കെ. കുഞ്ഞാലിക്കുട്ടി, ആര്യങ്കാലയിലെ കുടുംബത്തിന് കൈമാറി. ആൽഫ പാലിയേറ്റീവ് കെയർ സെന്ററിന് നൽകുന്ന വീൽചെയറിന്റെ വിതരണവും അദ്ദേഹം നിർവഹിച്ചു. ഭക്ഷ്യകിറ്റുകളുടെ വിതരണം നഗരസഭ വൈസ്് ചെയർപേഴ്‌സൺ ആലീസ് ഷിബു നിർവഹിച്ചു. ജോജി കാട്ടാളൻ ജീവകാരുണ്യ സന്ദേശം നൽകി. ടി.ജെ. സനീഷ്‌കുമാർ എം.എൽ.എ, നഗരസഭാ ചെയർമാൻ എബി ജോർജ്, മുൻ ചെയർമാൻ വി.ഒ. പൈലപ്പൻ, പ്രതിപക്ഷ നേതാവ് സി.എസ്. സുരേഷ്, ജനറൽ സെക്രട്ടറി മീരാസ വെട്ടുക്കൽ, ജില്ലാ പ്രസിഡന്റ് സി.എ. മുഹമ്മദ് റഷീദ്, പി.എം. അമീർ,നഗരസഭ കൗൺസിലർ ടി.ഡി. എലിസബത്ത്, അബ്ദുട്ടി ഹാജി, ഷിറോജ് റാവുത്തർ, എം. മഹറൂബ് ഹാജി എന്നിവർ പ്രസംഗിച്ചു.