 
കയ്പമംഗലം: സാമുദായിക സൗഹാർദ്ദം നിലനിറുത്താതെ ഒരു നാടിനും മുന്നോട്ടു പോകാനാവില്ലെന്നും വർഗീയതയും വിഭാഗീയതയുമല്ല തൊഴിലവസരം ഉണ്ടാക്കി അടിസ്ഥാന വികസനത്തിൽ ഊന്നിയാവണം ഭരണകൂടങ്ങൾ പ്രവർത്തിക്കേണ്ടതെന്നും മുസ്‌ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. മുസ്‌ലിം ലീഗ് കയ്പമംഗലം നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഗ്രാമയാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു കുഞ്ഞാലിക്കുട്ടി. മുസ്‌ലിം ലീഗ് സംസ്ഥാന നേതാക്കളായ സി.എച്ച്. റഷീദ്, പി.എം. സാദിക്കലി, സി.എ. മുഹമ്മദ് റഷീദ്, ഷിബു മീരാൻ തുടങ്ങിയവർ സംസാരിച്ചു.