പാവറട്ടി: സ്‌കൂളിലേയ്‌ക്കെന്ന് പറഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങിയ വിദ്യാർത്ഥികളെ കാണാതായി. ഏനാമാവ് സെന്റ് ജോസഫ്‌സ് ഹൈസ്‌കൂളിലെ രണ്ട് പത്താം ക്ലാസ് വിദ്യാർത്ഥികളെയാണ് കാണാതായതായി പരാതിയുള്ളത്. കണ്ണൻകാട് കുറ്റിപ്പുറത്ത് പ്രസാദിന്റെ മകൻ അൻഷയ് പ്രസാദ് (16), വെങ്കിടങ്ങിൽ പ്രതാപൻ മകൻ ആദിത്യൻ (16) എന്നീ വിദ്യാർത്ഥികളെയാണ് കാണാതായത്. റോസ് കളർ ഷർട്ട്, ഏഷ് കളർ പാന്റ്‌സ് ആണ് ധരിച്ചിരുന്നത്. രാവിലെ സ്‌കൂളിലേയ്ക്ക് പോയ വിദ്യാർത്ഥികൾ തിരിചെത്തേണ്ട സമയം കഴിഞ്ഞും എത്താത്തതിനെത്തുടർന്ന് രക്ഷിതാക്കൾ സ്‌കൂളിൽ അന്വേഷിച്ചപ്പോഴാണ് ഇവർ അവിടെ ക്ലാസിൽ എത്തിയിട്ടില്ലെന്ന വിവരം അറിയുന്നത്. തുടർന്ന് സ്‌കൂൾ അധികൃതർ പാവറട്ടി പൊലീസിൽ പരാതി നൽകി. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.