
കയ്പമംഗലം : യുവതിയുടെ നഗ്‌നചിത്രം സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കണ്ണൂർ ഇരിട്ടി സ്വദേശിയും മതിലകത്തെ താമസക്കാരനുമായ മദനാലയം വീട്ടിൽ രഞ്ജിത്തിനെയാണ് (39) മതിലകം പൊലീസ് അറസ്റ്റ് ചെയ്തത്. മതിലകം സ്റ്റേഷൻ പരിധിയിലെ താമസക്കാരിയായ യുവതിയാണ് കഴിഞ്ഞ ദിവസം യുവാവിനെതിരെ പരാതി നൽകിയത്. ഏഴ് വർഷമായി ഇരുവരും അടുപ്പത്തിലായിരുന്നു. പ്രണയബന്ധം തകർന്നതോടെയാണ് യുവതിയുടെ നഗ്‌നചിത്രം ഇയാൾ പ്രചരിപ്പിച്ചത്. പ്രതിയെ കോടതിയിൽ ഹാജരാക്കി. കൊടുങ്ങല്ലൂർ സർക്കിൾ ഇൻസ്‌പെക്ടർ ഇ.ആർ.ബൈജു, മതിലകം എസ്.ഐമാരായ എം.വി.ഉണ്ണിക്കൃഷ്ണൻ, സി.ടി.ക്ലീസൺ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.