geetharavi-school
മണപ്പുറം ഗീതാ രവി പബ്ലിക് സ്‌കൂൾ കലോത്സവം സജീഷ് കുട്ടനെല്ലൂർ ഉദ്ഘാടനം ചെയ്യുന്നു.

വലപ്പാട്: മണപ്പുറം ഗീതാ രവി പബ്ലിക് സ്‌കൂൾ കലോത്സവത്തിന് തുടക്കമായി. കലോത്സവത്തിന്റെ ഉദ്ഘാടനം കൊമേഡിയൻ സജീഷ് കുട്ടനെല്ലൂർ നിർവഹിച്ചു. സ്‌കൂൾ പ്രിൻസിപ്പൽ മിന്റു മാത്യു, പി.ടി.എ പ്രസിഡന്റ് രാജേഷ് വേലക്കാട്ടിൽ, വൈസ് പ്രിൻസിപ്പൽ ജിഷ സുനിൽ, സ്‌കൂൾ സെന്റർ ഹെഡ് സുഖി പ്രദീപ് തുടങ്ങിയവർ സംസാരിച്ചു. നാലു വേദികളിലായി 25ലധികം ഇനങ്ങളാണ് കലോത്സവത്തിൽ സംഘടിപ്പിച്ചിരിക്കുന്നത്. രണ്ട് ദിവസങ്ങളിലായാണ് കലാപരിപാടികൾ അരങ്ങേറുക.