
തൃശൂർ : വടക്കഞ്ചേരി അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ ധനസഹായം നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചതായി മന്ത്രി കെ.രാജൻ അറിയിച്ചു. ഓൺലൈനിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. നേരത്തെ നൽകിയ അടിയന്തര സഹായത്തിന് പുറമേയാണ് രണ്ട് ലക്ഷം രൂപ നൽകുക. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നാണ് തുക അനുവദിക്കുക. പരിക്കേറ്റ് തുടർ ചികിത്സ ആവശ്യമുള്ളവരുടെ ചികിത്സാച്ചെലവ് സർക്കാർ വഹിക്കും.