മണപ്പുറം ഫൗണ്ടേഷൻ ഓട്ടിസം സെന്ററിലെ കുട്ടികൾക്ക് പഠനോപകരണങ്ങളും കളിപ്പാട്ടങ്ങളും വിതരണം ചെയ്യുന്ന ചടങ്ങിൽ നിന്ന്.
വലപ്പാട്: ബി.ആർ.സിക്ക് കീഴിലുള്ള ഓട്ടിസം സെന്ററിലെ കുട്ടികൾക്ക് പഠനോപകരണങ്ങളും കളിപ്പാട്ടങ്ങളും നൽകി മണപ്പുറം ഫൗണ്ടേഷൻ. മാനേജിംഗ് ട്രസ്റ്റി വി.പി. നന്ദകുമാർ ഉദ്ഘാടനം ചെയ്തു. കുട്ടികൾ നേരിടുന്ന ശാരീരികവും മാനസികവുമായ വെല്ലുവിളികൾ കണക്കിലെടുത്ത് കുട്ടികൾക്കായി മാസം തോറും 10,000 രൂപ നിരക്കിൽ ഒരു വർഷത്തേക്ക് 1,20,000 രൂപ നൽകുന്ന പദ്ധതി വി.പി. നന്ദകുമാർ പ്രഖ്യാപിച്ചു. മണപ്പുറം ഫൗണ്ടേഷനും ലയൺസ് ക്ലബ് ഇന്റർനാഷണലുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുക. ലയൺസ് ക്ലബ് ഡിസ്ട്രിക്ട് ഗവർണർ സുഷമ നന്ദകുമാർ, ചീഫ് കോ- ഓഡിനേറ്റർ കെ.എം. അഷറഫ്, മണപ്പുറം ഫിനാൻസ് പി.ആർ.ഒ സനോജ് ഹെർബർട്ട്, ആനി ജോസഫ് എന്നിവർ പങ്കെടുത്തു.