notice

ക്ഷേമപെൻഷൻ ലഭിക്കണമെങ്കിൽ ഹരിതകർമ്മസേനയുടെ കാർഡിന്റെ പകർപ്പ് കൂടി വേണമെന്ന് ആവശ്യപ്പെട്ട് നെന്മണിക്കര പഞ്ചായത്ത് പത്താം വാർഡ് പുറത്തിറക്കിയ ലഘുലേഖ.

നെന്മണിക്കര: നെന്മണിക്കര പഞ്ചായത്തിൽ ക്ഷേമ പെൻഷൻ ലഭിക്കണമെങ്കിൽ ഹരിതകർമ്മസേനയുടെ കാർഡിന്റെ പകർപ്പ് കൂടി വേണമെന്ന് സൂചിപ്പിച്ച് ലഘുലേഖ പ്രസിദ്ധീകരിച്ചു. പഞ്ചായത്തിലെ ഒട്ടേറെ വ്യാപാര, വാണിജ്യ സ്ഥാപനങ്ങൾ ഹരിതകർമ്മ സേനയ്ക്ക് പ്ലാസ്റ്റിക് മാലിന്യങ്ങൾ നൽകാതെ നിയമ വിരുദ്ധമായി കത്തിക്കുകയും പൊതുസ്ഥലത്ത് നിക്ഷേപിക്കുകയും ചെയ്യുമ്പോഴാണ് ക്ഷേമപെൻഷൻ ലഭിക്കണമെങ്കിൽ ഹരിതകർമ്മസേനയുടെ കാർഡിന്റെ പകർപ്പ് കൂടി വേണമെന്ന ലഘുലേഖ പ്രസിദ്ധീകരിച്ചത്. പഞ്ചായത്തിലെ മടവാക്കര പത്താം വാർഡ് അംഗമാണ് പത്താം വാർഡിന് വേണ്ടി മാത്രം എന്ന് സൂചിപ്പിച്ച് ലഘുലേഖ പ്രസിദ്ധീകരിച്ചത്. എന്നാൽ പഞ്ചായത്തിലെ മടവാക്കര വാർഡ് ഉൾപ്പടെയുള്ള വാർഡുകളിലെ വ്യാപാര വാണിജ്യ സ്ഥാപനങ്ങളിൽ ഒട്ടുമിക്കവാറും സ്ഥാപനങ്ങൾ ഹരിതകർമ്മ സേനയ്ക്ക് മാലിന്യം നൽകാതെ കത്തിക്കുകയോ, പൊതുസ്ഥലത്ത് വലിച്ചെറിയുകയോ ആണെന്നാണ് പറയുന്നത്. ഹരിത കർമ്മസേനയ്ക്ക് മാലിന്യം നൽകാത്ത സ്ഥാപനങ്ങളുടെ പേരിൽ നടപടി സ്വീകരിക്കണമെന്ന് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ആവശ്യപ്പെട്ടു.

ക്ഷേമ പെൻഷൻ ലഭിക്കണമെങ്കിൽ ഹരിത കർമ്മസേനയുടെ കാർഡിന്റെ പകർപ്പ് കൂടി വേണമെന്ന ലഘുലേഖ പത്താംവാർഡിന്റെ മാത്രമല്ല പഞ്ചായത്തിന്റെ പൊതുവായ ലക്ഷ്യത്തിന്റെ ഭാഗമാണ്്. കഴിഞ്ഞ പത്ത് മാസം കൊണ്ട് അഞ്ചേമുക്കാൽ ടൺ പ്ലാസ്റ്റിക് ഹരിതകർമ്മസേന ശേഖരിച്ചു. ക്കുന്നില്ല. മുഴുവൻ ആളുകളെയും ഹരിതകർമ്മ സേനയുടെ പ്രവർത്തനങ്ങളിൽ സഹകരിപ്പിച്ച് നെന്മണിക്കരയെ പ്ലാസ്റ്റിക് മാലിന്യമുക്ത പഞ്ചായത്താക്കുകയാണ് ലക്ഷ്യം. അടുത്ത ഘട്ടത്തിൽ വാണിജ്യ വ്യവസായ സ്ഥാപനങ്ങളുടെ ലൈസൻസ് പുതുക്കുന്നതിന് അവർക്കും ഹരിത കർമ്മസേനയുടെ മാലിന്യ ശേഖരണ കാർഡിന്റെ പകർപ്പ് നിർബന്ധമാക്കും.
-ടി.എസ്. ബൈജു
(പ്രസിഡന്റ്, നെന്മണിക്കര പഞ്ചായത്ത്)