1

തൃശൂർ : സൊസൈറ്റി ഒഫ് സെന്റ് വിൻസെന്റ് ഡി പോളിന്റെ, അതിരൂപത സെൻട്രൽ കൗൺസിൽ പ്ലാറ്റിനം ജൂബിലി 16ന് തുടങ്ങുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. രണ്ടിന് അതിരൂപത ആർച്ച് ബിഷപ്പ് ജേക്കബ് തൂങ്കുഴി പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. ആഘോഷങ്ങളോടനുബന്ധിച്ച് 75 ഭവനങ്ങളുടെ നിർമ്മാണം, ഹാർട്ട് കിഡ്‌നി കാൻസർ രോഗികൾക്ക് ധനസഹായം, സൗജന്യ ഡയാലിസിസ് പദ്ധതി, വനിതാ, യുവജന സംഗമം എന്നിവയുണ്ടാകുമെന്ന് ഫാ.ജിക്‌സൺ താഴത്ത്, ജോസ് ജെ.മഞ്ഞളി, കെ.കെ.പോൾസൺ, പ്രസാന്ത്, ജിനോ ജോസ് എന്നിവർ പറഞ്ഞു.