ചേർപ്പ്: പന്നിപ്പനി സ്ഥീരികരിച്ച എട്ടുമനയിലെ സ്വകാര്യ വ്യക്തികളുടെ ഫാമിൽ പന്നികളുടെ ദയാവധം പൂർത്തിയാക്കിയ ശേഷം അഗ്‌നിശമന സേനയുടെ നേതൃത്വത്തിൽ അണുനശീകരണം നടത്തി. പ്രദേശ മേഖലകളിൽ നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ആഴ്ചകൾക്കകം ഇരുന്നൂറിലേറെ പന്നികളാണ് എട്ടുമനയിലെ ഫാമുകളിൽ ആഫ്രിക്കൻ പന്നിപ്പനിയെ തുടർന്ന് ചത്തത്. രോഗ നിയന്ത്രണ പ്രവർത്തനങ്ങൾ തുടരുമെന്ന് മൃഗസംരക്ഷണ ഓഫീസർ ഡോ. ഫ്രാൻസിസ് ബാസ്റ്റിൻ അറിയിച്ചു.